
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ സജി ചെറിയാന് 32,000ന്റ ലീഡുള്ളപ്പോൾ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 2200.മാത്രമായിരുന്നു എന്നതുകൊണ്ട് ആരുമായാണ് ഡീൽ എന്ന് വ്യക്തമാണെന്ന് സി പി ഐജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സി. ഏ അരുൺ കുമാർ പറഞ്ഞു.
എൽഡി വൈ എഫ് ചെങ്ങന്നൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർത്ഥിയെ മാറ്റി പരീക്ഷിക്കുന്നതിലൂടെ ചെന്നിത്തലയെ പരാജയപ്പെടുത്തുക കോൺഗ്രസിലെ പ്രബല വിഭാഗത്തിന്റെ ഡീൽ ആണ് ഉള്ളതെന്നും ഹരിപ്പാടും ചെങ്ങന്നൂരിലും എൽഡിഎഫിന്റെ സ്ഥാനാർത്ഥികൾ ഉറപ്പായും വിജയിക്കും എന്നും സി എ അരുൺകുമാർ പറഞ്ഞു.
പുലിയൂർ കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഷുഹെബ്മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായ അസ്‌ലം ഷാ,വിപിൻ ജോസ് പുതുവന,അരുൺ കൃഷ്ണ, അഡ്വ.
മെൽക്കി ഉമ്മൻ , സുമേഷ് എം ,
വിജേഷ് വി,അശ്വിൻ ദത്ത്,
സെക്രട്ടറി പി എ അൻവർ,
പ്രവീൺ രാജ്
എന്നിവർ പ്രസംഗിച്ചു.











